'പുതുയുഗ കേരളം' – ജനപക്ഷ വികസനത്തിന്റെയും സാമൂഹിക സുരക്ഷയുടെയും 100 ദിനങ്ങൾ! 🏛️✨
Other

'പുതുയുഗ കേരളം' – ജനപക്ഷ വികസനത്തിന്റെയും സാമൂഹിക സുരക്ഷയുടെയും 100 ദിനങ്ങൾ! 🏛️✨

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ച്, സമഗ്ര വികസനവും കരുതലും ഉറപ്പാക്കി വി ഡി സതീശൻ സർക്കാർ മുന്നോട്ട്. 100 ദിവസത്തെ പ്രധാന നാഴികക്കല്ലുകൾ ഒറ്റനോട്ടത്തിൽ:

സാമൂഹിക ക്ഷേമവും കരുതലും

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര യാഥാർത്ഥ്യമാക്കി.

മുതിർന്ന പൗരന്മാർക്കായി രാജ്യത്താദ്യമായി പ്രത്യേക 'വയോജന വകുപ്പ്'.

ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ എന്നിവരുടെ ഓണറേറിയം വർധിപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമ പെൻഷനുകളും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും തടസമില്ലാതെ വിതരണം ചെയ്തു.

തദ്ദേശ ജനപ്രതിനിധികൾക്കും ഹരിതകർമ്മ സേനയ്ക്കും ഉത്സവബത്ത അനുവദിച്ച് ചരിത്രപരമായ തീരുമാനം.

വിപണി ഇടപെടലും ആശ്വാസ പദ്ധതികളും

സപ്ലൈകോ വഴി 13 സബ്‌സിഡി സാധനങ്ങൾ വിലക്കയറ്റമില്ലാതെ വിതരണം ചെയ്തു; പ്രധാന സാധനങ്ങൾ മുൻവർഷത്തേക്കാൾ കുറഞ്ഞ നിരക്കിൽ.

SC/ST വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർക്കാൻ ₹310 കോടിയും കാരുണ്യ-ആരോഗ്യകിരണം പദ്ധതികൾക്കായി ₹200 കോടിയും അനുവദിച്ചു.

നെല്ല് സംഭരണ കുടിശ്ശിക തീർക്കാൻ ₹150 കോടി കൈമാറി.

തൊഴിലുറപ്പ് തൊഴിലാളികൾ, ലോട്ടറി ഏജന്റുമാർ, തോട്ടം തൊഴിലാളികൾ, എൻഡോസൾഫാൻ ദുരിതബാധിതർ എന്നിവർക്ക് പ്രത്യേക സാമ്പത്തിക സഹായം.

വ്യവസായം, ഐ.ടി & ഭാവി വികസനം

തീരദേശത്തെ ആഗോള നിർമ്മാണ ഹബ്ബാക്കാൻ ₹400 കോടിയുടെ 'മിഷൻ സമുദ്ര'.

ഐ.ടി വകുപ്പിനെ 'IT, AI & Future Technologies' എന്ന് പുനർനാമകരണം ചെയ്തു; 'SEMICON Kerala' സെമികണ്ടക്ടർ മിഷന് രൂപം നൽകി.

വിഴിഞ്ഞം, പാലക്കാട് ലോജിസ്റ്റിക്സ് ഹബ്ബുകൾ, അങ്കമാലി ഐ.ടി പാർക്ക്, റിയൽ എസ്റ്റേറ്റ് വികസനത്തിനായി ₹5,500 കോടിയുടെ വളർച്ചാ ഫണ്ട്.

സംരംഭകരെ പിന്തുണയ്ക്കാൻ കെ.എഫ്.സി വായ്പാ പരിധി ₹5 കോടിയാക്കി ഉയർത്തി.

സുരക്ഷിത കേരളം & അതിജീവനം

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി 'ഓപ്പറേഷൻ തൂഫാൻ', 'ഓപ്പറേഷൻ തണ്ടർ'.

യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കാൻ 'ഓപ്പറേഷൻ കളരി'.

പ്രളയ പ്രതിരോധത്തിനായി റൂർക്കി ഐ.ഐ.ടിയുമായി ചേർന്ന് 'കേരള ഫ്ലഡ് റെസീലിയൻസ് ഇനിഷ്യേറ്റീവ്'.

ലൈഫ് മിഷൻ ഭവന പദ്ധതിക്ക് 544 കോടിരൂപ അനുവദിച്ചു. സർക്കാർ സഹായം 4 ലക്ഷം രൂപയിൽ നിന്നും 6 ലക്ഷം രൂപ ആയി ഉയർത്തി.

3 മാസവും മുടങ്ങാതെ വൈകാതെ ക്ഷേമ പെൻഷൻ വിതരണം

തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ തീരുമാനം എടുത്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുജനങ്ങൾക്കായി തുറന്നു. എല്ലാ ദിവസവും മുഖ്യമന്ത്രി യുടെ മിനി ജനസമ്പർക്ക പരിപാടി.

മൂന്നു മാസം 6800 കോടി അധികം നികുതി പിരിച്ച് എടുത്തു.

ഒരു രൂപ പോലും ഒന്നിനും നികുതി കൂട്ടാത്ത കേരളത്തിലെ ആദ്യ ബഡ്ജറ്റ് മുഖ്യമന്ത്രി അവതരിപ്പിച്ചു.

ചരിത്രത്തിലാദ്യമായി തദ്ദേശ ജനപ്രതിനിധികൾക്ക് ഓണം ഉത്സവബത്ത നൽകും.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് 2ലക്ഷം രൂപ അധികസഹായം അനുവദിച്ചു.

പുതിയ പോലീസ് സ്റ്റേഷനുകൾ,ഗവണ്മെൻ്റ് കോളജുകൾ,സ്കൂളുകൾ അങ്കണവാടികൾക്കും പുതിയ കെട്ടിടങ്ങൾ

പിണറായി സർക്കാരിന്റെ കാലത്ത് വർഷങ്ങൾ കുടിശിക വരുത്തിയ പിന്നോക്കവിഭാഗം വിദ്യാർത്ഥികളുടെ സ്കോളർഷിപ് 310 കോടി രൂപയുടെ കുടിശ്ശിക കൊടുത്തു തീർത്തു

തൃശൂർ ജില്ലയിൽ 2024ലെ ഉരുൾപൊട്ടലിലും കാലാവർഷ കൊടുതിയിലും വീട് നഷ്ടപെട്ട 248 പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുകയനുവദിച്ചു

തെങ്ങ് പുതുകൃഷി ധനസഹായം തെങ്ങ് ഒന്നിന് 40 രൂപയിൽ നിന്നും 350 രൂപയായി വർധിപ്പിച്ചു.

നെയ്ത്തുകാർക്ക് ഓണസമ്മാനം 30 കോടിരൂപയുടെ അടിയന്തര ധനസഹായംനൽകി

കാസർകോഡ് എന്റോസൾഫാൻ ദുരിതബാധിതർക്ക് 14.40 കോടി സ്നേഹ സ്വാന്തന സഹായം നൽകി

കിടപ്പ് രോഗികൾക്കും, കാൻസർ, ഓട്ടീസം രോഗികൾക്ക് നൽകുന്ന ആശ്വാസകിരണം 600 രൂപയിൽ നിന്ന് 1,000 രൂപയാക്കി ഉയർത്തി

അംഗൻവാടി ജീവനക്കാർ, പാചക തൊഴിലാളികൾ എന്നിവർക്ക് ശമ്പളം1,000 രൂപ വീതം വർദ്ധിപ്പിച്ചു

റേഷൻ കടകളും സപ്ലൈക്കോ, മാവേലി സ്റ്റോറുകൾ എല്ലാം സജീവം സുലഭം

വിമർശനങ്ങളെ ക്രിയാത്മകമായി ഉൾക്കൊണ്ടും വ്യാജപ്രചാരണങ്ങളെ അതിജീവിച്ചും ജനങ്ങളോടൊപ്പം മുന്നോട്ട്!

#Keralam #UdfGovernment #VDSatheesan