ഓണക്കാലത്ത് തീരദേശത്ത് ആശ്വാസത്തിന്റെ തിരമാലതീർത്ത് UDF സർക്കാർ
Welfare

ഓണക്കാലത്ത് തീരദേശത്ത് ആശ്വാസത്തിന്റെ തിരമാലതീർത്ത് UDF സർക്കാർ

സമ്പാദ്യ ആശ്വാസ പദ്ധതി രണ്ടാം ഗഡു വിതരണത്തിന് 20 കോടി രൂപയും, മത്സ്യ തൊഴിലാളി പെൻഷൻ വിധവാ പെൻഷൻ,വാർദ്ധക്യ പെൻഷൻ എന്നിവയ്ക്ക് 1263.3 കോടി രൂപയും, സീ റസ്ക്യൂ ഗാർഡിന് കുടിശ്ശിക തീർത്ത് പൂർണ്ണ വേതനം അനുവദിക്കുന്നതിന് 1.5 കോടി രൂപയും, ഹാർബർ റസ്ക്യൂ സ്ക്വാഡിന് കുടിശ്ശിഖ രഹിത വേതനം 62.37 ലക്ഷം രൂപയും, അക്വാ കൾച്ചർ പ്രമോട്ടർ, കോ.ഓർഡിനേറ്റർ മാർക്ക് ഉത്സവ ബത്ത 6 ലക്ഷം രൂപയും, സാഫ് -മത്സ്യ തൊഴിലാളിവനിതാ - സ്വയം തൊഴിൽ സംരംഭകർക്ക് പലിശ രഹിത വായ്പ്പ, റിവോൾവിംഗ് ഫണ്ടുകൾ, സാങ്കേതിക ഉന്നമനത്തിന് പത്യേക സഹായം ആയി 3.1 കോടി രൂപയും, കോ-ഓർഡിനേറ്റർ - പ്രമോട്ടർ മാരുടെ തടഞ്ഞുവച്ച 5 മാസത്തെ കുടിശ്ശിഖ വേതനത്തിനായി 4 കോടി രൂപയും, വിദ്യാ തീരം പദ്ധതിക്ക് 32 ലക്ഷം രൂപയും, മത്സ്യഫെഡ് പലിശ രഹിത സബ്സിഡിക്ക് വേണ്ടി 2 കോടി രൂപയും മറൈൻ ആംബുലൻസ് - പാരാമെഡിക്കൽ സ്റ്റാഫിന് 21 ലക്ഷം രൂപയും അലങ്കാര മത്സ്യ കൃഷി - വ്യാപനം (കാവിൽ) - 1 കോടി രൂപയും ഉൾപ്പെടെ 1295.81 കോടി രൂപയാണ് ആണ് അനുവദിച്ചത്.

തീരദ്ദേശ മേഖലയ്ക്ക് ആശ്വാസമായി UDF സർക്കാർ, പിണറായി സർക്കാർ കാലത്തെ കുടിശിക ഉൾപ്പെടെ 1295.81 കോടി രൂപ അനുവദിച്ചു